Section

malabari-logo-mobile

ക്യാന്റ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു

HIGHLIGHTS : ദില്ലി: ക്യാന്റ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരം ലക്ഷ്യമാക്കിയാണ് കെന്റിന്റെ സഞ്ചാരം....

downloadദില്ലി: ക്യാന്റ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരം ലക്ഷ്യമാക്കിയാണ് കെന്റിന്റെ സഞ്ചാരം. കാലാവസ്ഥ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര, തമിഴ്‌നാട്, ഒറീസ സംസ്ഥാനങ്ങളുടെ തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിയാര്‍ജിക്കുന്ന ചുഴലിക്കാറ്റ് കനത്ത നാശം വിതക്കില്ലെന്നാണ് നിഗമനം. ചുഴലിക്കാറ്റ് കടലില്‍തന്നെ ദുര്‍ബലമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിരിക്കുന്ന അറിയിപ്പില്‍ പറയുന്നത്. തീരത്തോട് അടുക്കുമ്പോഴാണ് കാറ്റിന്റെ വേഗത 45 മുതല്‍ 65 കിലോമീറ്റര്‍ ആയി കുറയും.

sameeksha-malabarinews

ആന്ധ്ര, തമിഴ്‌നാട്, ഒഡീഷ തുടങ്ങിയ തീരപ്രദേശങ്ങളില്‍ കനത്ത മഴക്കും ശക്തിയേറിയ കാറ്റിനും ഇന്നു മുതല്‍ ഞായറാഴ്ചവരെ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഹൈദരാബാദിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും പോയവരോട് തിരിച്ച് വരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ നാവികസേനക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!