
വേങ്ങര : സൗദിയിലെ ബുറൈദയിലുണ്ടായ വാഹനാപകടത്തില്‍ വേങ്ങര സ്വദേശി മരിച്ചു. വലിയോറ ഇല്ലിപ്പിലാക്കല്‍ കല്ലന്‍ ഹുസൈന്‍കുട്ടിയുടെ മകന്‍ ഉനൈസ് (29)ആണ് മരിച്ചത്.
ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. ഹോട്ടല്‍ ജീവനക്കാരനായ ഉനൈസ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കവെ വാഹനം ഇടിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. ഉമ്മ: ഖദീജ. ഭാര്യ: ജസീല. മക്കള്‍: ലസിന്‍, ലുജൈന്‍. സഹോദരങ്ങള്‍: ത്വയ്യിബ്, നസല്‍, ഫാത്തിമ ജന്നത്ത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



