
മഞ്ചേരി: പയ്യനാട് തോട്ടുപൊയിലില്‍ കരിങ്കല്‍ ക്വാറിയില്‍ നീന്താനിറങ്ങിയ അതിഥി തൊഴിലാളി മുങ്ങിമരിച്ചു. ഒഡിഷ റായ്ഗഡ ഗുസരിപദര്‍ മണ്ഡകോട്ട ശ്യാം മണ്ഡികയുടെ മകന്‍ ദിസ്‌ക് മണ്ഡിക (21)യാണ് മരി ച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചിന് ക്രഷറിലെ മറ്റ് രണ്ട് തൊഴിലാളികള്‍ക്കൊപ്പം നീന്താന്‍ ഇറങ്ങിയതായിരുന്നു. ക്വാറിയുടെ ഒരറ്റത്തേക്ക് നീന്തുന്നതിനിടെ
വെള്ളത്തില്‍ താഴ്ന്നതാണെന്ന് കരുതുന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ഏറെനേരം തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



