
നാദാപുരം : വാണിമേല്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കുട്ടികളെ സമീപവാസികളായ യുവാക്കള്‍ രക്ഷപ്പെടുത്തി. ചുണ്ടയില്‍ അജേഷിന്റെ മകന്‍ ദേവാനന്ദ് (15), കല്ലില്‍ സുരേഷിന്റെ മക്കളായ ആന്‍ബിന്‍ (13), ഹരിദേവ് (15) എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത്. പുനത്തിക്കണ്ടി ഷംസീര്‍, വി പി ഷംസീര്‍, ലിനീഷ്, അന്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
വാണിമേല്‍ പുഴയുടെ ഭാഗമായ പൈങ്ങോല്‍ താഴെ കുളിക്കുന്നതിനിടെ പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതിനെ തുടര്‍ന്ന് ദേവാനന്ദാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. പിന്നീട് മൂന്നുപേരും ഒഴുക്കില്‍പ്പെട്ടു. പെട്ടെന്ന് നാല് പേരും പുഴയിലിറങ്ങി കുട്ടികളെ കരക്കെത്തിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




