
മസ്‌ക്കറ്റ്: പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലില്‍ നിന്ന് ഒന്‍പത് പേരെ രക്ഷപെടുത്തി. എട്ട് ഇന്ത്യാക്കാരെയും ഒരു ശ്രീലങ്കന്‍ പൗരനെയുമാണ് ഇന്ത്യന്‍ നാവിക സേന രക്ഷപെടുത്തിയത് . കപ്പല്‍ പൂര്‍ണമായും മുങ്ങി. കണ്ടെത്താനാകാത്തവര്‍ക്കായുള്ള തെരച്ചില്‍ നാവിക സേന ഊര്‍ജിതമാക്കി. ഇനി അഞ്ച് ഇന്ത്യാക്കാരെയും രണ്ട് ശ്രീലങ്കക്കാരെയുമാണ് കണ്ടെത്താനുള്ളത്.
കഴിഞ്ഞ ദിവസമാണ് കപ്പല്‍ മുങ്ങി ഇന്ത്യക്കാര്‍ അടക്കമുള്ളവരെ കാണായത്. ഒമാന്‍ തീരത്തിനടുത്ത് മുങ്ങിയ കപ്പലില്‍ 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചില്‍ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പ്രെസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന എണ്ണ കപ്പല്‍ മുങ്ങിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




