
കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കലക്ടര്‍. പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
കോഴിക്കോട് കലക്ടറുടെ ഇന്നലത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ് :-
നാളെ (18- 07 -2024) കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്.
മഴക്കാലവുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ നടപടികള്‍ സ്വീകരിച്ചു വരുമ്പോള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. മഴക്കാല മുന്നറിയിപ്പുകള്‍ക്ക് ആധികാരിക സ്രോതസ്സുകള്‍ മാത്രം ആശ്രയിക്കുക
അടിയന്തിര ഘട്ടങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ 1077 ഉപയോഗപ്പെടുത്തുക
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




