Section

malabari-logo-mobile

വേങ്ങര ഉപതെരഞ്ഞെടുപ്പ്;ഉപതെരഞ്ഞെടുപ്പ്: ഫ്‌ളെയിങ് സ്‌ക്വാഡുകള്‍ രൂപവത്ക്കരിച്ചു

HIGHLIGHTS : മലപ്പുറം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുതിനായി ഫ്‌ളെയിങ് സ്‌ക്വാഡുകള്‍ രൂപവത്ക്കരിച്ച് ജില്ലാ തെരഞ്ഞ...

മലപ്പുറം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുതിനായി ഫ്‌ളെയിങ് സ്‌ക്വാഡുകള്‍ രൂപവത്ക്കരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ ഉത്തരവായി. മൂന്ന് സ്‌ക്വാഡുകളാണ് മൂന്ന് ഷിഫ്റ്റുകളുലായി ദിവസവും പ്രവര്‍ത്തിക്കുക. എ.ഡി.എം. വിജയനാണ് നോഡല്‍ ഓഫീസര്‍ പെരുമാറ്റ ചട്ടലംഘനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍, സാമൂഹിക വിരുദ്ധ നീക്കങ്ങള്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വലിയ തോതിലുള്ള പണം, മദ്യം- ആയുധം കടത്ത് തുടങ്ങിയവ നിരീക്ഷിക്കല്‍, തെരഞ്ഞെടുപ്പ് ചെലവുകളുടെ നിരീക്ഷണം, രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും പൊതുയോഗങ്ങളും വീഡിയോയില്‍ പകര്‍ത്തല്‍ തുടങ്ങിയവയാണ് സ്‌ക്വാഡുകളുടെ ചുമതല.
. സ്‌ക്വാഡില്‍ ടീം തലവനെ കൂടാതെ എ.എസ്.ഐ. റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഓഫീസറും രണ്ടോ മൂന്നോ സായുധ പൊലീസും തലവന്റെ ഓഫീസിലെ രണ്ട് ജീവനക്കാരും ഒരു വീഡിയോഗ്രാഫറും ഉണ്ടായിരിക്കും. മൂന്ന് സ്‌ക്വാഡുകളുടെയും ടീം ലീഡര്‍മാരുടെ പേരും മൊബൈല്‍ നമ്പറും.
എം.എസ് സുരേഷ്‌കുമാര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ടി) തിരൂര്‍ 9745052315, അബ്ദുല്‍ ഗഫൂര്‍. കെ.എ, സീനിയര്‍ സൂപ്രണ്ട്, ഡി.ഡി.പി ഓഫീസ് മലപ്പുറം 9496047017, നജീബ്.എം, കൃഷി ഓഫീസര്‍, വേങ്ങര കൃഷിഭവന്‍ 9495379773.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!