വേങ്ങര ഉപതെരഞ്ഞെടുപ്പ്;വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കുന്നതിന് പ്രചരണ പരിപാടി

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില്‍ എത്തിക്കുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പ്രചരണ പരിപാടി (സ്വീപ്പ് ആക്ടിവിറ്റി) സെപ്തംബര്‍ 18 ന് തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മണ്ഡലം കേന്ദ്രീകരിച്ച് സെപ്തംബര്‍ 25 വരെ മൂന്ന് വാഹനങ്ങളിലായാണ് പോളിങ് പ്രചരണ പരിപാടികള്‍ നടക്കുക. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുതിന് വോട്ടവകാശം വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രചരണോപാധികള്‍ നടത്തും. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയും പ്രദര്‍ശിപ്പിക്കും. സപ്തംബര്‍ 25 ന് ശേഷം വോട്ടിങ് മെഷിനും വി.വി.പാറ്റും പരിചയപ്പെടുത്തുന്നതിന് പഞ്ചായത്തുകള്‍ തോറും തെരഞ്ഞെടുത്ത പ്രത്യേക കേന്ദ്രങ്ങളില്‍ പ്രചരണ പരിപാടി നടത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top