ഖത്തറില്‍ വിദേശ തൊഴിലാളി നിയമനത്തിന് ഇലക്ട്‌ട്രോണിക് സംവിധാനമായി

ദോഹ: വിദേശ തൊഴിലാളികളുടെ നിയമനത്തിനായി ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് തുടങ്ങി. ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതു നടപ്പിലാക്കുന്നതോടെ കാര്യങ്ങള്‍ എളുപ്പത്തിലാക്കുന്നതിനൊപ്പം നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഏറെ സഹായകരവുമായിരിക്കും.

പുതിയ സംവിധാനത്തിന്റെ പോരായിമകള്‍ എന്തൊക്കെയാണെന്ന് പരിഹരിച്ച് എത്രയും വേഗത്തില്‍ സംവിധാനം പൂര്‍ണതോതിലാക്കും. അതിവേഗം വികസിക്കുന്ന രാജ്യത്തിന് വിദേശ തൊഴിലാളികളെ വളരെവേഗത്തില്‍ നിയമിക്കേണ്ടതുണ്ട്. ഇതിന് മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ പുതിയ ഇലക്ട്രോണിക് വീസ സംവിധാനം കമ്പനികള്‍ക്ക് സമയലാഭത്തോടൊപ്പം അനാവശ്യബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യും.

എത്ര തൊഴിലാളികളെയാണ് ആവശ്യമായി വരുന്നത് ഏതെല്ലാം പ്രഫഷനിലുള്ളവരെയാണ് ആവശ്യം, ഏത് രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയാണ് കൊണ്ടുവരുന്നത് തുടങ്ങി നിയമനവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ നേട്ടം എന്നത് വിദേശരാജ്യങ്ങളില്‍ നിന്നുതന്നെ ആവശ്യമുള്ള തൊഴിലാളികളെ കമ്പനികള്‍ക്കു നിയമിക്കാനാവുന്നുവെന്നുള്ളതാണ്. അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്തി വിസ നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ ഖത്തറില്‍ എത്തിക്കാന്‍ കഴിയും. ഇത് കമ്പനികള്‍ക്ക് സമയലാഭവും സാമ്പത്തിക ലാഭവും ഉണ്ടാക്കിതരുന്ന ഒന്നാണ്.

Share news
error: Content is protected !!
Scroll to Top