ബഹ്‌റൈനില്‍ ലേബര്‍ ക്യാമ്പിലും റസ്റ്റോറന്റിലും തീപിടുത്തം

മനാമ: ബഹ്‌റൈനില്‍ രണ്ടിടങ്ങില്‍ തീപിടുത്തമുണ്ടായി. ഹിദ്ദിലെ ഒരു റസ്റ്റോറന്റിലും മനാമയിലെ ഒരു ലേബര്‍ ക്യാമ്പിലുമാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്.

തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ടീം സ്ഥലത്തെത്തി തീ അണച്ചതിനാല്‍ കൂടുതല്‍ അപകടമൊന്നും സംഭവിച്ചില്ല. തീപിടിക്കാനുള്ള കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മനാമയിലെ ഷെയ്ഖ് ഹമദ് അവന്യൂവിലെ ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ ക്യാമ്പ് പൂര്‍ണമായും കത്തിനശിച്ചു. തീപിടുത്തതിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ആഭ്യന്തരമന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട്. തീപിടുത്തത്തില്‍ രണ്ടിടങ്ങളിലും ആളപായമൊന്നും ഉണ്ടായിട്ടില്ല.

Share news
error: Content is protected !!
Scroll to Top