ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുവാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കും.  ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

അടുത്ത മാസത്തോട് കൂടി ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും പുതിയ വാഹന രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കാനാണ് നീക്കം.  എന്നാല്‍ ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ പെടുന്ന കാര്യമായതിനാല്‍ ഈ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തലുണ്ട്.

 

Share news
error: Content is protected !!
Scroll to Top