Section

malabari-logo-mobile

ആറ് പഞ്ചായത്തുകളില്‍ ഹരിതകര്‍മസേനയ്ക്ക് വാഹനങ്ങള്‍ : മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

HIGHLIGHTS : Vehicles for Haritha Karma Sena in six panchayats: Minister V. Abdurahman was flagged off

തിരൂര്‍:സംസ്ഥാന ശുചിത്വ മിഷന്റെയും ജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ ഹരിത കര്‍മസേനയ്ക്ക് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ കൈമാറുന്ന പരിപാടി കായിക വകുപ്പ് മന്ത്രി  വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ വേദിയായ തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്.

sameeksha-malabarinews

മൊറയൂര്‍, കാവനൂര്‍, തുവൂര്‍, തലക്കാട്, മാറാക്കര, ചീക്കോട്,  പഞ്ചായത്തുകളാണ് ഹരിതകര്‍മസേനയ്ക്കായി വാഹനങ്ങള്‍ ഒരുക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് സംസ്ഥാന ശുചിത്വ മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സംയുക്ത ഫണ്ട് ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങിയത്. നാലര മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള വാഹനങ്ങളുടെ 70  ശതമാനം ശുചിത്വമിഷനും 30 ശതമാനം തദ്ദേശ സ്ഥാപനങ്ങളുമാണ് വഹിക്കുന്നത്.

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ഉസ്മാന്‍, സുബൈദ ടീച്ചര്‍, പി. സുനീറ, പി. പുഷ്പ, എളങ്കയില്‍ മുംതാസ്,  ടി. പി സജ്ന, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍  പ്രീതി മേനോന്‍, ഹരിതകേരളം കോര്‍ഡിനേറ്റര്‍ ടി. വി. എസ് ജിതിന്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത്, ജില്ലാ ശുചിത്വ മിഷന്‍ പ്രമീള കുമാരി എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!