പരപ്പനങ്ങാടിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ എല്ലാ ഡിവഷിനുകളിലും എംസിഎഫ് സ്ഥാപിച്ചു

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ എല്ലാ ഡിവിഷനുകളിലും എംസിഎഫ് സ്ഥാപിച്ചു. അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍(എം സി എഫ് )ല്‍ നിക്ഷേപിക്കാം. മാലിന്യ മുക്ത നഗരസഭ എന്ന ലക്ഷ്യത്തോടെയാണ് പരപ്പനങ്ങാടി നഗരസഭയിലെ 45 ഡിവിഷനിലും മിനി എം സി എഫ് സ്ഥാപിക്കുന്നത്.

ഇതോടെ മുഴുവന്‍ ഡിവിഷനുകളിലും എം സി എഫ് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായി പരപ്പനങ്ങാടി. ഡിവിഷനുകളിലെ മാലിന്യങ്ങള്‍ എല്ലാം എം.സി.എഫിലൂടെ ശേഖരിക്കുകയും ഇവിടെ നിന്നും സംസ്‌ക്കരണ കേന്ദ്രത്തിലേക്ക് പിന്നീട് മാലിന്യങ്ങള്‍ മാറ്റുകയും ചെയ്യുന്ന പദ്ധതിയാണിത്.

എം സി എഫ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു അധ്യക്ഷമായി.
അരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ്,
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി മുസ്തഫ, കൗണ്‍സിലര്‍ റംലത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി സുഹറാബി, ജെ.എച്ച്.ഐമാരായ ബൈജു, ഷെമീര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top