Section

malabari-logo-mobile

രുചി വൈവിധ്യങ്ങളേറെ: വയറും മനസ്സും നിറച്ച് കുടുംബശ്രീ ഫുഡ് കോര്‍ട്ട്

HIGHLIGHTS : Kudumbasree Food Court

തിരൂര്‍ :സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പ്രദര്‍ശന – വിപണന മേളക്ക് രുചി വൈവിധ്യമൊരുക്കി കുടുംബശ്രീ ഫുഡ് കോര്‍ട്ട് സജീവം. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നെത്തിയ എട്ടോളം കുടുംബശ്രീ സംരംഭങ്ങളാണ് കലവറക്ക് നേതൃത്വം നല്‍കുന്നത്.

പ്രാദേശിക രൂചിക്കൂട്ടിന് പ്രാധാന്യം നല്‍കുന്ന ഫുഡ് കോര്‍ട്ടില്‍ കോഴി ചീറിപാഞ്ഞത്, ചിക്കന്‍ പൊട്ടിത്തെറിച്ചത്, പറന്ന് കൊത്തിയ കോഴി കൂടാതെ അറേബ്യന്‍ ഭക്ഷണപദാര്‍ത്ഥങ്ങളായ കുഴി മന്തി, അല്‍ഫാം എന്നിവയും ഒരുക്കിയിട്ടുണ്ട്. 60 – ഓളം വരുന്ന കുടുംബശ്രീ സംരംഭകരുടെ പങ്കാളിത്തത്തിലുള്ള ഫുഡ് കോട്ടില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍, ലസി കൗണ്ടറുകള്‍, പായസം കൗണ്ടറുകള്‍ എന്നിവ സജീവമാണ്. കുടുംബശ്രീയുടെ പരിശീലന യൂണിറ്റായ ഐ ഫ്രം ആണ് ഫുഡ് കോട്ടിന് നേതൃത്വം നല്‍കുന്നത്.

sameeksha-malabarinews

വരും ദിവസങ്ങളില്‍ പുതിയ പ്രാദേശിക രുചിവൈവിധ്യങ്ങളുമായി ഫുഡ് കോര്‍ട്ട് കൂടുതല്‍ സജീവമാക്കുമെന്ന് പ്രധാന പാചകക്കാരന്‍ വി.കെ ബിജുകുമാറും പറഞ്ഞു.

മെഗാമേളയുടെ ആദ്യദിനത്തില്‍ തന്നെ ഫുഡ് കോര്‍ട്ടില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ ഇവിടെ തിരക്കേറും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!