ചാലിയത്ത് കടുക്കപറിക്കുന്നതിനിടെ കടലില്‍ വീണ് ചാലിയം സ്വദേശി മരിച്ചു

കോഴിക്കോട്: ചാലിയത്ത് കടലില്‍ നിന്നും കടുക്ക(കല്ലുമ്മകായ) പറിക്കുന്നതിനിടെ കടലില്‍ വീണയാള്‍ മുങ്ങി മരിച്ചു.ചാലിയം സിദ്ദീഖ് പള്ളി മഹല്ല് സെക്രട്ടറി കള്ളാടത്ത് മജീദ് ആണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. ചാലിയം മുല്ലമേല്‍ കോട്ടക്ക് സമീപത്തുനിന്നും കടുക്ക പറിക്കുന്നതിനെ കാണാതാവുകയായിരുന്നു. ഉടന്‍തന്നെ സമീപത്ത് കടുക്ക പറിച്ചിരുന്ന മറ്റ് തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ഇദേഹത്തെ കണ്ടെത്തിയത്.

ഉടനെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top