എടക്കര: വാഹനം വാങ്ങി പണം നല്‍കാതെ മുങ്ങിയ കേസില്‍ 32 വര്‍ഷം മുമ്പ് ഒളിവില്‍ പോയയാള്‍ പിടിയില്‍. കാസര്‍കോട് ഉപ്പള സ്വദേശി ഇഖ്ബാലി (70)നെ യാണ് എടക്കര പൊലീസ് അറസ്റ്റ്‌ചെയ്തത്. 1991ലാ ണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതി ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഒളിവില്‍പോയത്. പ്രതിയെ പിടികൂടാനാകാത്തതില്‍ കോടതി വാറന്‍ഡ് പുറപ്പെടുവിച്ചു.
എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷ ണത്തില്‍ പ്രതി കാസര്‍കോട് ഉപ്പളയിലെ വാടകവീട്ടില്‍ താമസിക്കുന്നതായി കണ്ടെത്തി. പൊലീസ് ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കി. സീനിയര്‍ സിപിഒ സി എ മുജീബ്, സാബിര്‍ അലി, സിപിഒ സുബീഷ് കാരക്കുന്ന് എന്നിവര്‍ അന്വേഷകസംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




