Section

malabari-logo-mobile

പാര്‍ലമെന്റ് അതിക്രമം; അന്വേഷിക്കാന്‍ കേന്ദ്ര സമിതി

HIGHLIGHTS : ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍നിന്നും രണ്ടുപേര്‍ ത...

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. കേന്ദ്ര
സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ
സന്ദര്‍ശക ഗാലറിയില്‍നിന്നും രണ്ടുപേര്‍ താഴെ സഭാ അംഗങ്ങള്‍
ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാര്‍ലമെന്റ് നടപടികള്‍ കാണാന്‍
വന്നവരാണ് ചാടിയത്. ഇവരെ എംപിമാരും സുരക്ഷാ
ഉദ്യോഗസ്ഥരും ചേര്‍ന്നു പിടികൂടി. ലോക്സഭയുടെ പുറത്ത്
പ്രതിഷേധം നടത്തിയ രണ്ടു പേരും കൂടി പിടിയിലായി. പാര്‍ലമെന്റ്
ആക്രമണത്തിന്റെ്‌റെ വാര്‍ഷിക ദിനത്തിലാണ്, ശൂന്യവേള
പുരോഗമിക്കുന്നതിനിടെ ലോക്‌സഭയില്‍ ഗുരുതരമായ
സുരക്ഷാവീഴ്ച സംഭവിച്ചത്. വിശദമായ അന്വേഷണം നടത്തുമെന്ന്
അറിയിച്ച സ്പീക്കര്‍ പാര്‍ലമെന്റ് സെക്യൂരിറ്റി ഡയക്ടറോടു റിപ്പോര്‍ട്ട്
തേടി.

പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച അന്വേഷിക്കാന്‍ കേന്ദ്രം സമിതി രൂപീകരിച്ചു . സിആര്‍പിഎഫ് ഡിജി അനീഷ് ദയാല്‍ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വീഴ്ച പരിശോധിച്ച് തുടര്‍നടപടി സമിതി നിര്‍ദ്ദേശിക്കും. അക്രമികള്‍ക്ക് പാസ് നല്‍കിയ ബിജെപി എംപിയെ പുറത്താക്കണമെന്നും, സുരക്ഷ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വയ്കണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കി.

sameeksha-malabarinews

അതേസമയം, അഞ്ചാമത്തെ പ്രതിയെ പൊലീസ് പിടികൂടി. ഹരിയാനയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ച നാല് പേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ആറാമനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ആക്രമികള്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!