തിരൂര്‍: ക്ഷേത്രഭണ്ഡാരം കവര്‍ന്ന് രക്ഷപ്പെടാന്‍ ബൈക്ക് മോഷ്ടിക്കുന്നതിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പൊന്നാനി ചാണ റോഡ് നാലകത്ത് ഷാഫി (25) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പുറത്തൂര്‍ രുദ്രമാല ക്ഷേത്രത്തിലെ ഭണ്ഡാരം കവരാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ എത്തുകയായിരുന്നു. താന്‍ വന്ന ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്റ്റാര്‍ട്ടാകാത്തതോടെ ഓടിരക്ഷപ്പെടുകയായിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് കളൂര്‍ദേശിയുടെ വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിക്കുന്നതിനിടെയാണ് ഷാഫിയെ നാട്ടുകാര്‍ പിടികൂടുകയത്. മോഷ്ടിച്ച ബൈക്കുമായാണ് ഇയാള്‍ മോഷണത്തിനെത്തിയതെന്ന് പൊലീസ് പറഞ്ഞു.
നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഷാഫി. തിരൂര്‍ സിഐ എം ജെ ജിജോയുടെ നേതൃത്വത്തില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




