തിരുവനന്തപുരം: ചെന്നൈയില്‍നിന്ന് കോട്ടയത്തേക്ക് ആദ്യ ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് നടത്തും. രാവിലെ 8.30ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് വൈകിട്ട് 7.20ന് കോട്ടയത്തെത്തും. കോട്ടയത്തുനിന്ന് അന്ന് രാത്രി 9ന് മടക്കയാത്ര. ശനി രാവിലെ 9.30ന് ചെന്നൈ യിലെത്തും.
ഡിസംബര്‍ 24 വരെ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. എട്ട് കോച്ചുണ്ട്. സാധാരണ 14 മണിക്കൂറാണ് കോട്ടയം- ചെന്നൈ ദൂരമെങ്കില്‍ വന്ദേഭാരത് 10 മണിക്കൂര്‍ 60 മിനിറ്റിലെത്തും. കാട്പാടി, സേലം, ഈറോഡ്, പോഡന്നൂര്‍, പാ ലക്കാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




