ഉപതെരഞ്ഞെടുപ്പ്; ഒഴൂരില്‍ എല്‍ഡിഎഫ് ബിജെപി സീറ്റ് പിടിച്ചെടുത്തു

താനൂര്‍ ; ഒഴൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സിറ്റിംഗ് സീറ്റില്‍ സിപിഎമ്മിന് വിജയം. 51 വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ പി രാധയാണ് വിജയിച്ചത്.

ആകെ 1169 വോട്ട് പോള്‍ ചെയ്തപ്പോള്‍ 427 വോട്ട് കെ പി രാധയ്ക്ക് ലഭിച്ചു യുഡിഎഫിന് 376 ബിജെപിക്ക് 366 വോട്ടും ആണ് ലഭിച്ചത്.

കഴിഞ്ഞതവണ വിജയിച്ച ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തായി. ഈ വാര്‍ഡിലെ അംഗമായിരുന്ന ബിജെപി ജില്ലാകമ്മറ്റിയംഗം പി പി ചന്ദ്രനെ ക്രിമിനല്‍ കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അംഗത്വം നഷ്ടമായതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

യു ഡി എഫ് ഭരിക്കുന്ന ഒഴൂരില്‍ ആകെയുള്ള 18 സീറ്റില്‍ ഇതോടെ 9 സീറ്റ് യുഡിഎഫും 9 സീറ്റ് എല്‍ഡിഎഫും ആയിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top