വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പൊലീസ് കണ്ടെത്തി

മലപ്പുറം: വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ വാഹനം പൊലീസ് കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ബിജു ജോര്‍ജ്ജിന്റേതാണ് വാഹനം. വാഹനം ഓടിച്ചിരുന്നതും ബിജു തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. പൊളിക്കാന്‍ നല്‍കിയ സ്ഥലത്ത് നിന്നാണ് പൊലീസ് വാഹനം കണ്ടെത്തിയത്. മന:പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

നവംബര്‍ 27 ന് ആയിരുന്നു കേസിന് ആസ്പദമായ അപകടം നടന്നത്. മലപ്പുറം കുറ്റിപ്പുറത്ത് വെച്ചാണ് ബൈക്കിലും ഓട്ടോയിലും ഇടിച്ച് വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. വാഹനം കല്ലില്‍ ഇടിച്ചതാണെന്നാണ് കരുതിയതെന്നാണ് ഡോക്ടറുടെ മൊഴി. പക്ഷെ പൊലീസ് മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി സനാഹ് (20) ആണ് വാഹനം ഇടിച്ച് മരിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top