കെ സുധാകരന്‍ രാജിസന്നദ്ധത അറിയിച്ച വാര്‍ത്ത നിഷേധിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനോട് രാജിസന്നദ്ധത അറിയിച്ചു എന്ന

വാര്‍ത്ത നിഷേധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്ത്.

ആരോഗ്യപരമായ കാരണങ്ങള്‍ ഉള്ളതുകൊണ്ട് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്നും
സുധാകരന്‍ സ്ഥാനമൊഴിയാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ കെ സുധാകരന്‍ ഇങ്ങനെ ഒരു കത്ത് അയച്ചിട്ടില്ലെന്നും കോണ്‍ഗ്രസിനുള്ളില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും പ്രതിസ്ഥാനത്തു നില്‍ക്കുന്ന സര്‍ക്കാരിനെ രക്ഷിക്കാനാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന തെന്നും വിഡി സതീശന്‍ പ്രതികരിച്ചു .

മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ടു കോണ്‍ഗ്രസിനെ കുഴപ്പത്തില്‍ ആക്കാന്‍ നോക്കരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന എന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങള്‍ ഞങ്ങളെല്ലാവരുംകൂടി സുധാകരനോട് സംസാരിച്ചതാണെന്നും നാക്കുപിഴ ആണെന്ന് അദ്ദേഹം പറഞ്ഞു എന്നും ആ വിശദീകരണം പാര്‍ട്ടി സ്വീകരിച്ചുവെന്നും പിന്നെ എന്താണ് അഭിപ്രായവ്യത്യാസം കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top