ഒരേ ദിവസം പിറന്നാള്‍ ആഘോഷിച്ച് നടി മേനകയും സുരേഷും ;ആശംസകളുമായി മക്കള്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മേനക ,സുരേഷ് ദമ്പതികളുടേത്. ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത് ഒരേ ദിവസം പിറന്നാള്‍ ആഘോഷിച്ച മേനകയ്ക്കും സുരേഷിനും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പോസ്റ്റുകള്‍ ആണ്.

ഹാപ്പി ബര്‍ത്‌ഡേ അച്ഛാ ആന്‍ഡ് അമ്മ.. ദമ്പതികള്‍ ഒന്നിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത് അത്യപൂര്‍വ്വമായ ഒരു സംഭവമാണ് ,നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഒന്നിച്ച് വരാണ് ആരോഗ്യവും സമൃദ്ധിയും ഒക്കെയായി ഈ പിറന്നാളും സന്തോഷം ആയിരിക്കട്ടെ എന്നാണ് മകള്‍ രേവതി കുറിച്ചിരിക്കുന്നത്.

അച്ഛന്റെയും അമ്മയുടെയും മനോഹരമായ ഒരു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്,

ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ച് ആഘോഷിക്കുന്ന വലിയ മനോഹരമായ പ്രണയജോഡികള്‍ എന്നായിരുന്നു അച്ഛനെയും അമ്മയെയും കുറിച്ച് കീര്‍ത്തി പോസ്റ്റ് വെച്ച് പങ്കില്‍ പറയുന്നത്.

നിരവധിപേരാണ് ഇരുവര്‍ക്കും മക്കള്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top