കൊച്ചി:സണ്ണിലിയോണിക്കെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോണി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കൊച്ചിയിലെ വാലന്റ്റൈന്‍സ്‌ഡേ പരിപാടിയില്‍ പങ്കെടുക്കാം എന്ന് കരാറുണ്ടാക്കി പണം കൈപ്പറ്റിയ ശേഷം വഞ്ചിച്ചു എന്നാണ് കേസ്.
പരിപാടിയില്‍ പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു പിന്മാറിയെന്നും വിശ്വാസവഞ്ചന നടത്തിയത് സംഘാടകര്‍ ആണെന്നുമാണ് താരത്തിന്റെ വാദം .
പരിപാടി അവതരിപ്പിക്കാന്‍ കൊച്ചിയില്‍ എത്തിയെങ്കിലും കരാര്‍ പാലിക്കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്നും സണ്ണിലിയോണി പറയുന്നു.
നടിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയും ആണ് മറ്റു പ്രതികള്‍
2019 ലാണ് സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് പണമിടപാട് കേസില്‍ എറണാകുളം ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്




