HIGHLIGHTS : Vazhayala double murder case; Defendant was hacked to death while intoxicated at the lodge

തിരുവനന്തപുരത്ത് ലോഡ്ജ്മുറിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി. പെട്ടെന്നുള്ള പ്രകോപനം കൊലപാതകത്തില്‍ കലാശിച്ചതാണോയെന്നും അതോ നേരത്തെ ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കിയതാണോയെന്നും അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു. മരിച്ചയാളും പരിക്കേറ്റയാളും ഗുണ്ടാ പട്ടികയിലുള്ളവരാണ്.
ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ രണ്ട് പ്രതികള്‍ പൊലീസിന്റെ പിടിയിലായി. ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂര്‍ക്കാവ സ്വദേശികളാണ്. മണിച്ചന്‍ ഉള്‍പ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവര്‍. നാല് വര്‍ഷം മുമ്പ് ഇവര്‍ പിരിഞ്ഞു.

ഇന്നലെ രാത്രി ലോഡ്ജ് മുറിയില്‍ വീണ്ടും ഒത്തു ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.