Section

malabari-logo-mobile

മാനനഷ്ടക്കേസ്; ജോണി ഡെപ്പിന് ജയം; ആംബര്‍ ഹേഡ് നഷ്ടപരിഹാരമായി നല്‍കേണ്ടത് വന്‍തുക

HIGHLIGHTS : Defamation case; Johnny Depp wins; The amount of compensation Amberhead has to pay is huge

ബോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി. ജോണി ഡെപ്പിനെ ആംബര്‍ ഹേഡ് അപകീര്‍ത്തിപ്പെടുത്തിയതായി കോടതി കണ്ടെത്തി. ആംബര്‍ ഹേഡ് ജോണി ഡെപ്പിന് 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി വിധി. പിന്നീട് ഇത് 10.35 മില്യണ്‍ ഡോളറായി കുറച്ചു. അതേസമയം, ജോണി ഡെപ്പ് രണ്ട് മില്യണ്‍ ഡോളര്‍ ആംബര്‍ ഹേഡിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. വിധി ഹൃദയം തകര്‍ത്തെന്നും തെളിവുകളുടെ കൂമ്പാരമുണ്ടായിട്ടും തനിക്ക് വിധി അനുകൂലമായില്ലെന്നും ആംബര്‍ ഹേഡ് പ്രതികരിച്ചു.

മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തില്‍ എത്തിചേര്‍ന്നത്. യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയാണ് വിധി പറഞ്ഞത്.

sameeksha-malabarinews

വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കേസാണ് ഇരുവരുടേതും. 2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിഞ്ഞിരുന്നു. പിന്നീട് 2018ല്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഹേഡ് തുറന്നുപറഞ്ഞതോടെ ഡെപ്പ് വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഡെപ്പിന്റെ സിനിമാകരിയറും ഏറെ ബാധിക്കപ്പെട്ടിരുന്നു.

ഡെപ്പിന്റെ പേര് എടുത്ത് പരാമര്‍ശിച്ചിരുന്നില്ല എങ്കില്‍ പോലും അത് അദ്ദേഹത്തെ തന്നെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ഏവര്‍ക്കും മനസിലാകുമെന്ന് ഡെപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് കരിയറിലും തിരിച്ചടി നേരിട്ടതോടെ ഹേഡിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു ഡെപ്പ്.

‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ സീരീസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജോണി ഡെപ്പും ആംബര്‍ ഹേഡും 2009 ല്‍ ദി റം ഡയറിയുടെ സെറ്റിലൂടെയാണ് കണ്ടുമുട്ടുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയിച്ചു തുടങ്ങി. 2015 ല്‍ അവര്‍ വിവാഹിതരായി. 2016-ല്‍, ഹേര്‍ഡ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ തന്നെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ഹേഡ് ആരോപിച്ചു. ഡെപ്പ് ആരോപണങ്ങള്‍ നിഷേധിച്ചു. 2017-ല്‍ വിവാഹമോചനം ലഭിക്കുന്നു. 2018-ല്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ഒരു ഒപ്-എഡ് കാരണം ജോണി ഡെപ്പ് പിന്നീട് ആംബര്‍ ഹേഡിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!