Section

malabari-logo-mobile

ആഡംബര ധൂര്‍ത്ത്;ബിഷപ്പിനെ ഒഴിവാക്കി.

HIGHLIGHTS : വത്തിക്കാന്‍: ആഡംബര ധൂര്‍ത്തിനെ തുടര്‍ന്ന് ജര്‍മനിയിലെ ബിഷപ്പിനെ ചുമതലകളില്‍ നിന്ന് പുറത്താക്കി. ഔദ്യോഗിക വസതിയുടെ നവീകരണത്തിനായി 31 ദശലക്ഷം യൂറോ ...

bishopവത്തിക്കാന്‍: ആഡംബര ധൂര്‍ത്തിനെ തുടര്‍ന്ന് ജര്‍മനിയിലെ ബിഷപ്പിനെ ചുമതലകളില്‍ നിന്ന് പുറത്താക്കി. ഔദ്യോഗിക വസതിയുടെ നവീകരണത്തിനായി 31 ദശലക്ഷം യൂറോ (ഏതാണ്ട് 262 കോടി രൂപ) ധൂര്‍ത്തടിച്ചതിന് ബിഷപ്പിനെ വത്തിക്കാന്‍ സസ്‌പെന്റ് ചെയ്തത്. കൂടാതെ ഇന്ത്യയിലെ പാവപ്പെട്ടവരെ സന്ദര്‍ശിക്കാനായി വന്‍തോതില്‍ വിമാനയാത്ര ചെയ്തതായും തെബാട് വാന്‍ വ്യാജരേഖ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് ബിഷപ് ഫ്രാന്‍സ് പീറ്റര്‍ തെബാട്‌സ് വാന്‍ എല്‍സ്റ്റിനെയാണ് താല്‍ക്കാലികമായി സ്ഥാനത്തു നിന്നും നീക്കിയത്. ബിഷപ്പിന്റെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ സഭയ്ക്ക് കളങ്കമായിരിക്കുകയാണെന്ന് വത്തിക്കാന്‍ വിലയിരുത്തി.

ഈ തീരുമാനത്തെ ജര്‍മന്‍ കത്തോലിക്കാവിഭാഗത്തിന്റെ കേന്ദ്ര കമ്മിറ്റി സ്വാഗതം ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വത്തിക്കാന്‍ ചര്‍ച്ച് കമ്മിഷനെ നിയോഗിച്ചു.

sameeksha-malabarinews

കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!