അല്‍ ശഖബ് ചാംപ്യന്‍ ഓഫ് ചാംപ്യന്‍സ് മത്സരങ്ങള്‍ 25 മുതല്‍

ദോഹ: അല്‍ ശഖബ് ചാംപ്യന്‍ ഓഫ് ചാംപ്യന്‍സ് പ്രാഥമിക മത്സരങ്ങള്‍ 25 മുതല്‍ 28 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് രാവിലെ വെപണ്‍ കണ്‍ട്രോള്‍ വൈകിട്ട് കുതിരകളുടെ പരിശോധനയും അവതരണവും നടക്കും. 26ന് വനിതാ മത്സരങ്ങളും 27ന് പുരുഷ മത്സരങ്ങളുമാണ് അരങ്ങേറുക.

രാത്രി എട്ട് മണിക്ക് ടെക്‌നിക്കല്‍ യോഗം ചേരും. 26ന് നടക്കുന്ന വനിതാ മത്സരങ്ങളില്‍ ഫെന്‍സിംഗ്, നീന്തല്‍, റൈഡിംഗ് തുടങ്ങിയവ അരങ്ങേറും. 27ന് പുരുഷന്മാരുടെ ഫെന്‍സിംഗ്, നീന്തല്‍, റൈഡിംഗ് തുടങ്ങിയ മത്സരങ്ങളും നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ ചാംപ്യന്‍ ഓഫ് ചാംപ്യന്‍സ് പ്രസിഡന്റ് ഫഹദ് സഊദ് അല്‍ ഖഹ്താനി, ഇവന്റ് ഡയറക്ടര്‍ ഉമര്‍ അല്‍ മന്നായി, മീഡിയ ആന്റ് ബ്രോഡ്കാസ്റ്റ് മാനേജര്‍ ഫഹദ് അല്‍ ഹജരി, മോഡേണ്‍ പെന്താത്‌ലന്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. എച്ച് സി ക്ലൗസ് ഷോര്‍മാന്‍, ഡോ. ആന്‍ഡൂസ് മതാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top