Section

malabari-logo-mobile

പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു.

HIGHLIGHTS : ബംഗളൂരു: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മന്നാഡെ(94) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ബംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ ന...

download (1)ബംഗളൂരു: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മന്നാഡെ(94) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ബംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദേഹം. മലയാളികളുടെ എക്കാലത്തെയും പ്രിയ ഗാനമായ ‘മാനസ മൈനേ വരൂ…’ എന്ന ചെമ്മിനിലെ ഗാനം പാടിയതോടെയാണ് പ്രബോധ് ചന്ദ്ര ഡേ എന്ന മന്നാഡെ മലയിളികളുടെ പ്രിയ ഗായകനായത്. മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറത്തി, കന്നഡ, ആസാമിസ് തുടങ്ങി 9 ഭാഷകളിലായി 4000 ത്തേളം ചലച്ചിത്രഗാനങ്ങള്‍ക്ക് മന്നാഡെ ആലപിച്ചിട്ടുണ്ട്. 1943 ല്‍ തമന്ന എന്ന ചിത്രത്തില്‍ പിന്നണി പാടിക്കൊണ്ടാണ് ചലച്ചിത്ര രംഗത്ത് മന്നാഡെയുടെ അരങ്ങേറ്റം.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് 2007 ല്‍ നല്‍കി രാജ്യം അദേഹത്തെ ആദരിച്ചു. 1971 ല്‍ പത്മശ്രീയും 2005 ല്‍ പത്മഭൂഷണും അദേഹത്തിന് ലഭിച്ചു. 1988 ലെ ലതാമങ്കേഷ്‌കര്‍ അവാര്‍ഡും ലഭിച്ചു.

sameeksha-malabarinews

1919 മെയ് ഒന്നിന് പൂര്‍ണ ചന്ദ്രയുടെയും മഹാമായ ഡേയുടെയും മകനായാണ് മന്നാഡെയുടെ ജനനം. കണ്ണൂര്‍ സ്വദേശിനി പ്രെഫ.സുലോചനയാണ് ഭാര്യ. മക്കള്‍: ഷുരോമ ഹെരേക്കര്‍, സുമിത ദേവ്.

രാവിലെ 10 മണി മുതല്‍ ബംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌ക്കാരം ഉച്ചയ്ക്ക് 12.45 ന് ഹെബ്ബാള്‍ വൈദ്യുതി ശ്്മശാനത്തില്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!