Section

malabari-logo-mobile

മൊബൈല്‍ പ്രണയം;പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

HIGHLIGHTS : നിലമ്പൂര്‍:മൊബൈലിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പൊലീസ് പിടിയില്‍.

നിലമ്പൂര്‍:മൊബൈലിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പൊലീസ് പിടിയില്‍. അമരമ്പലം ഉപ്പുവള്ളി സ്വദേശി പറയാട്ട് മുഹമ്മദ് ഷാഫി(19)യെയാണ് നിലമ്പൂര്‍ സിഐ എ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ്‌ചെയ്തത്.

സമയംപോക്കാനായി സുഹൃത്തുക്കള്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറിലൂടെയാണ് ഷാഫി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ 17 നാണ് 15 വയസ്സുള്ള ഈ പെണ്‍കുട്ടിയുമായി ഷാഫി നാടു വിട്ടത്. പെരിന്തല്‍മണ്ണ, ഹൈദരബാദ്, ബംഗളൂരു എന്നി സ്ഥങ്ങളിലെല്ലാം ചുറ്റിക്കറങ്ങിയ ഇരുവരെയും പോലീസ് സൈബര്‍ സെല്ലും ബന്ധുക്കളും ചേര്‍ന്ന് ബംഗളൂരുവില്‍ വെച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിച്ച യുവാവിനെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

sameeksha-malabarinews

ഷാഫി നോരത്തെ ഒരു ദിവസം പെണ്‍കുട്ടിയെ കാണാന്‍ പോത്തുകല്ലുള്ള പെണ്‍കുട്ടിയുടെ വീടിനു സമീപത്തെത്തിയിരുന്നു. ഇതു കണ്ട് അയല്‍വാസി ഷാഫിയെ അന്ന് ചോദ്യം ചെയ്യുകയും ഷാഫിയുടെ ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് ഫോട്ടോ മൊബൈലില്‍ എടുക്കുകയും ചെയ്തിരുന്നു ഇതാണ് പിന്നീട് കേസിന് തുമ്പായത്.

കൂട്ടുരകാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് കഴിഞ്ഞ 17 ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!