Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ പൊലീസ് ചമഞ്ഞ് യാത്രക്കാരനില്‍ നിന്നും 9ലക്ഷം തട്ടി

HIGHLIGHTS : തിരൂരങ്ങാടി: ബസില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനെ പോലീസെന്നും പറഞ്ഞ് എത്തിയ സംഘം ബസ്സില്‍ നിന്ന് തട്ടിക്കൊണ്ടുപോയി 9 ലക്ഷം

തിരൂരങ്ങാടി: ബസില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനെ പോലീസെന്നും പറഞ്ഞ് എത്തിയ സംഘം ബസ്സില്‍ നിന്ന് തട്ടിക്കൊണ്ടുപോയി 9 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു. കൊടുവള്ളി ആവലോറ പിലാവുള്ളതില്‍ അബൂബക്കര്‍ സിദ്ദീഖ് (26) ആണ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കണ്ടാലിയാവുന്ന അഞ്ചുപേരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു.

സിദ്ദീഖിന്റെ സുഹൃത്ത് ചെമ്മാട്ടെ ഒരു പ്രമുഖ ടെക്‌സ്റ്റൈല്‍സ് മാനേജര്‍ക്കര്‍ക്ക് നല്‍കാന്‍ കഴിഞ്ഞ 20ന് ഏല്‍പ്പിച്ച 9 ലക്ഷം രൂപയാണ് ഇയാള്‍ ബസില്‍ കയറിയത്. തലപ്പാറയിലെത്തിയപ്പോള്‍ ഇന്നോവ കാറിലെത്തിയ ഒരു സംഘം ബസ് തടഞ്ഞുനിര്‍ത്തുകയും പോലീസാണെന്നും കള്ളപ്പണവുമായി ഒരാള്‍ ബസ്സില്‍ യാത്രചെയ്യുന്നുണ്ടെന്നും പറഞ്ഞ് സിദ്ദീഖിനെ ഇറക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇയാളെ ഇന്നോവയില്‍ കയറ്റിക്കൊണ്ടുപോവുകയും കൊളപ്പുറം വഴി കൊണ്ടോട്ടിയിലേക്ക് എത്തുന്നതിന് മുമ്പായി പണം കവര്‍ന്ന് വഴിയില്‍ തള്ളുകയുമായിരുന്നു. ഈ പണം ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട പണമാണെന്നാണ് ഇയാള്‍ പോലീസില്‍ നല്‍കിയിട്ടുള്ള മൊഴി.

sameeksha-malabarinews

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!