Section

malabari-logo-mobile

ഐവ ടൂറിസ്റ്റ്‌ഹോം ഉടമയുടെ കൊലപാതകം;5പേര്‍ അറസ്റ്റില്‍

HIGHLIGHTS : എടപ്പാള്‍: ഐവ ടൂറിസ്റ്റ്‌ഹോം ഉടമയായ വെങ്ങിനിക്കര സ്വദേശി പുത്തന്‍ വീട്ടില്‍ മൊയ്തീനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.

എടപ്പാള്‍: ഐവ ടൂറിസ്റ്റ്‌ഹോം ഉടമയായ വെങ്ങിനിക്കര സ്വദേശി പുത്തന്‍ വീട്ടില്‍ മൊയ്തീനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.

പാലക്കാട് ചെറുപ്പുളശേരി പുലിയാറംകുന്ന് ചളവറ സ്വദേശി കളത്തും പടിക്കല്‍ സാലിഹ്(29), എടപ്പാള്‍ വെങ്ങിനിക്കര-പെരുപറമ്പ് സ്വദേശി കുന്നത്ത് വളപ്പില്‍ അക്ബര്‍ അലി(36), എടപ്പാള്‍ ഇക്കൂരത്ത് വളപ്പില്‍ റൗഫ്(38), ടൂറിസ്റ്റ് ഉടമകളില്‍ ഒരാളായ എടപ്പാള്‍ വെങ്ങിനിക്കര സൈഫുദ്ദീന്‍ എന്ന സൈഫു(46), പാലക്കാട് കൊല്ലങ്കോട് നെടുമണി വീട്ടില്‍ സുരേന്ദ്രന്‍(29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ യഥാക്രമം കേസിലെ ഒന്നു മുതല്‍ അഞ്ചുവരെ പ്രതികളാണ്.

sameeksha-malabarinews

സംഭവ ദിവസം രാത്രി മൂന്ന് പേരെ ചങ്ങരംകുളം എസ്‌ഐ മനോഹരന്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. കൃത്യം നിര്‍വഹിച്ചത് ചെറുപ്പളശ്ശേരി സ്വദേശിയാണെന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സാലിഹിനെ ചെറുപ്പളശേരിയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.

സംഭവ ദിവസം രാത്രി അക്ബര്‍, റൗഫ്,സൈഫുദ്ദീന്‍, അങ്കമാലി സ്വദേശിനിയായ യുവതി എന്നിവര്‍ ഐവ ടൂറിസ്റ്റ്് ഹോമിലെത്തി മുറി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അനാശ്യാസ പ്രവര്‍ത്തനത്തിന് മുറിതരില്ലെന്ന് മൊയ്തീന് പറഞ്ഞതിനെ തുടര്‍ന്ന് സംഘം ഇവിടെ നിന്ന് തിരിച്ചുപോയി. പിന്നീട് പട്ടാമ്പി റോഡിലെ മറ്റൊരു ലോഡ്ജില്‍ സംഘം മുറിയെടുത്തു. പിന്നീടാണ് തങ്ങള്‍ക്ക് മറിനല്‍കാതിരുന്ന ഐവ ഹോട്ടലുടമയെ ഒരു പാഠം പഠിപ്പിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ആസമയം അവരെ തേടിയെത്തിയ സ്വാലിഹിനോട് കാര്യങ്ങള്‍ പറയുകയും ഐവ ടൂറിസ്റ്റ് ഹോമില്‍ എത്തി മൊയ്തീനോട് മുറി ആവശ്യപ്പെടാനും തന്റെ കൂടെ ഒരു സ്ത്രീകൂടെ യുണ്ടെന്നും പറയാനും പറഞ്ഞു. ഇതുപ്രകാരം ഇന്നോവ കാറിലെത്തിയ സംഘ കാറിലിരിക്കുകയും സ്വാലിഹ് മാത്രം ഇറങ്ങിച്ചെന്ന് മൊയ്തീനോട് മുറി ആവശ്യപ്പെടുകയുമായിരുന്നു. സ്ത്രീകൂടെയുണ്ടെന്നറിഞ്ഞതോടെ മുറിതാരാന്‍ കഴിയില്ലെന്ന് പറഞ്ഞ മൊയ്തീനെ സ്വാലിഹ് മര്‍ദ്ദിച്ചവശനാക്കി സ്ഥലം വിടുകയായിരുന്നു വെന്നും പോസീസ് പറഞ്ഞു.

അഞ്ചു പ്രതികളെയും ബുധനാഴ്ച വൈകീട്ടു തന്നെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!