Section

malabari-logo-mobile

മലപ്പുറത്തിന്റെ തീരദേശം കനത്ത പോലീസ് നിരീക്ഷണത്തില്‍

HIGHLIGHTS : തിരൂര്‍: രാവിലെ കടല്‍ തീരത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതയോടെ ഡ്യൂട്ടിയിലേര്‍പ്പെട്ടിരിക്കുന്ന പോലീസുകാരെ കണ്ട് ആദ്യമൊന്നമ്പരന്നു. പിന്നീട്

parappananagdi policeതിരൂര്‍: രാവിലെ കടല്‍ തീരത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതയോടെ ഡ്യൂട്ടിയിലേര്‍പ്പെട്ടിരിക്കുന്ന പോലീസുകാരെ കണ്ട് ആദ്യമൊന്നമ്പരന്നു. പിന്നീട് കാര്യമന്വേഷിച്ചപ്പോഴാണ് കേരളാ പോലീസ് നടത്തുന്ന ഒരു മോക് ഡ്രില്ലിന്റെ ഭാഗമായുള്ള സേനയുടെ കേന്ദ്രീകരണത്തിന്റെ ഭാഗമായാണ് ഇത്രയധിം പോലീസുകാര്‍ തീരത്തെത്തിയതെന്ന് മനസിലാക്കിയത്.

മലപ്പുറം ജില്ലയുടെ തീരത്ത് പാലപ്പെട്ടി മുതല്‍ കടലുണ്ടി വരെ ഇന്ന് പുലര്‍ച്ചെ ആറുമണി മുതല്‍ 48 മണിക്കൂര്‍ പോലീസ് നിരീക്ഷണത്തില്‍. തീരവേട്ട എന്ന പേരില്‍ പോലീസും നേവിയും സെന്‍ട്രല്‍ കസ്റ്റംസും സംയുക്തമായി സംസ്ഥാനത്ത് നടത്തുന്ന മോക്ക് ഡ്രില്ലിന്റെ ഭാഗമാണ് പോലീസിനെ തീരത്ത് വിന്യസിച്ചത്.

sameeksha-malabarinews

തീരദേശ മേഖലയിലെ കവലകളിലും ബസ്റ്റാന്റ് , റെയില്‍വെ സ്‌റ്റേഷന്‍ ഭാഗങ്ങളിലും പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.തിരൂര്‍ ഡിവൈഎസ്പി സൈതലവിയുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. പോലീസിനെ സഹായിക്കാന്‍ തീരദേശ ജാഗ്രതാ സമിതിയും രംഗത്തുണ്ട്.

രാജ്യത്തിന് നേരെ കടലിലൂടെയുള്ള ആക്രമണങ്ങളെ തടയാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് തീര വേട്ട നടത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!