പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലേയും താനൂരിലെയും ട്രെയിന്‍ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം സഫലമാകുന്നു. 22610 കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി, 22609 മംഗലാപുരം കോയമ്പത്തുര്‍ ഇന്റര്‍സിറ്റി എന്നീ ട്രെയിനുകള്‍ക്ക് പരപ്പനങ്ങാടിയിലും 16305,016306 എറണാകുളം-കണ്ണുര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് താനൂരിലും സ്‌റ്റോപ്പുകള്‍ അനുവദിച്ചു.
പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീറിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചതാണ് ഇക്കാര്യം
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മംഗലാപുരം ഇന്റര്‍സിറ്റി ഇപ്പോള്‍ രാവിലെ ഒമ്പതു മണിയോടെയും കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി വൈകീട്ട് മൂന്നര മണയോടെയുമാണ് പരപ്പനങ്ങാടി വഴി കടന്നുപോകുന്നത്. രാവിലെ കോഴിക്കോട്ടക്കുള്ള പാസഞ്ചര്‍ ട്രെയിനിനെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ വലിയ അനുഗ്രഹമാകും. കോയമ്പത്തൂരിലേക്ക് രണ്ടരമണിക്കൂറുകൊണ്ടെത്തുന്ന ഇന്റര്‍സിറ്റി നിരവധി ട്രെയിനുകള്‍ക്ക് കണക്ഷന്‍വണ്ടിയാകും.

