നിര്‍ഭയാ കേസ് പ്രതികളെ എനിക്കു തൂക്കിക്കൊല്ലണം; അന്താരാഷ്ട്ര ഷൂട്ടിങ് താരം

ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ തനിക്കു തൂക്കിക്കൊല്ലണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര ഷൂട്ടിംഗ് താരം വര്‍ത്തിക സിങ്. നിര്‍ഭയ കേസിലെ പ്രതികളെ തനിക്ക് തൂക്കിക്കൊല്ലണം, വധശിക്ഷ നടപ്പിലാക്കാന്‍ ഒരു സ്ത്രീക്കും കഴിയുമെന്ന സന്ദേശം ഇതിലൂടെ നല്‍കാന്‍ കഴിയും, ഇക്കാര്യത്തില്‍ വനിത എംപിമാരും, നടിമാരും തന്നെ പിന്‍തുണയ്ക്കണമെന്നും, ഇത് സമൂഹത്തില്‍ മാറ്റം വരുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും വര്‍ത്തിക പറഞ്ഞു.

ദല്‍ഹിയില്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള രക്തകൊണ്ടെഴുതിയ
പേപ്പറും ഉയര്‍ത്തിയുള്ള താരത്തിന്റെ ചിത്രം ഇതിനോടകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്.

ഡിസംബര്‍ 18 ന് മുന്‍പായി പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജഡ്ജി സതീഷ് കുമാര്‍ അറോറ ഡിസംബര്‍ 18 ലേക്ക് മാറ്റുകയായിരുന്നു.

2012 ഡിസംബര്‍ 16 നാണ് ഓടുന്ന ബസില്‍ വെച്ച് നിര്‍ഭയയെ ആറുപേര്‍ ചേര്‍ന്ന് ക്രൂരമായി ലൈംഗീകാക്രമണത്തിന് ശേഷം റോഡില്‍ തളളിയത്. തുടര്‍ന്ന് ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ച് നിര്‍ഭയ മരിച്ചു.

സംഭവത്തില്‍ ലൈംഗീകാതിക്രമത്തിനും കൊലപാതകക്കുറ്റത്തിനും കേസെടുത്ത് ആറു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു. ഒരു പ്രതി തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. 2017 ല്‍ നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top