Section

malabari-logo-mobile

എ ആര്‍ നഗറില്‍ മൊബൈല്‍ കടയില്‍ വ്യാജമദ്യ വില്ലന: കടയുടമ എക്‌സൈസ് പിടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി എ ആര്‍ നഗര്‍ അങ്ങാടിയില്‍ മാസ് മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടത്തിയ പുതിയത്തില്‍ റിയാസ്(41) എകസൈസ് പിടിയില്‍. ...

പരപ്പനങ്ങാടി എ ആര്‍ നഗര്‍ അങ്ങാടിയില്‍ മാസ് മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടത്തിയ പുതിയത്തില്‍ റിയാസ്(41) എകസൈസ് പിടിയില്‍. ഇയാളില്‍ നിന്നും പത്ത് പാക്കറ്റ് വ്യാജമദ്യം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 100 ml നേര്‍പ്പിച്ച മദ്യം ചെറിയ കവറുകളിലാക്കി ഉരുക്കി ഒട്ടിച്ച് പേപ്പറില്‍ പൊതിഞ്ഞ് ചെറിയ പാക്കറ്റുകളാക്കി മാറ്റി മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുകൊണ്ടിരിക്കെയാണ് ഇയാള്‍ പിടിയിലാകുന്നത്.

എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയിഡ്. റെയ്ഡില്‍ വ്യാജമദ്യത്തിന് പുറമേ മദ്യം പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറുകള്‍ പൊതിയാനുള്ള പേപ്പറുകള്‍, കവര്‍ ഉരുക്കി ഒട്ടിക്കുന്നതിനുള്ള സീലിങ്ങ് മെഷീന്‍ എന്നിവയും തൊണ്ടി പണമായി 8900 രൂപയും കണ്ടെടുത്തു.

sameeksha-malabarinews

പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബിജു.പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ് ദാസ് ,ഷിജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു പട്ടേരി വീട്ടില്‍ ഡ്രൈവര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!