Section

malabari-logo-mobile

പൗരത്വ ഭേദഗതി നിയമം ബംഗാള്‍ പ്രതിഷേധാഗ്നിയില്‍ കത്തുന്നു: അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടു

HIGHLIGHTS : അമിത്ഷാ ഷില്ലോങ്ങ് സന്ദര്‍ശനം റദ്ദാക്കി പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധം. ബംഗാളില്‍ ആളുകളില്ലാത്ത അഞ്...


അമിത്ഷാ ഷില്ലോങ്ങ് സന്ദര്‍ശനം റദ്ദാക്കി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധം. ബംഗാളില്‍ ആളുകളില്ലാത്ത അഞ്ച് ട്രെയിനുകള്‍ പ്രക്ഷോഭകാരികള്‍ കത്തിച്ചു. മൂര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍ സ്‌റ്റേഷനിലാണ് ആക്രമണമുണ്ടായത്. മൂന്ന് റെയില്‍വേസ്‌റ്റേഷനുകളും അഗ്നിക്കിരയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ പ്രക്ഷോഭം നടന്ന ആസാമടങ്ങിയ വടക്ക് കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെങ്ങിലും പ്രതിഷേധങ്ങള്‍ക്ക് അറുതി വന്നിട്ടില്ല.
ബീഹാറിലും യുപിയിലും വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാകുമെന്നാണ് സൂചന.

sameeksha-malabarinews

കലാപത്തെ തുടര്‍ന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നടത്താനിരുന്ന ഷില്ലോങ് സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഗുവഹാത്തിയില്‍ നടക്കാനിരുന്ന ജപ്പാന്‍ ഉച്ചകോടിയും മാറ്റി.

കേരളത്തില്‍ നിന്നടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!