Section

malabari-logo-mobile

17ന്റെ ഹര്‍ത്താലിനെതിരെ സിപിഎമ്മും, കാന്തപുരവും

HIGHLIGHTS : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഹര്‍ത്താലിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ്‌സിപിഎം ജനങ്ങളുടെ യോജിപ്പ് ആഗ്രഹിക്കുന്നവര്‍ ഹര്‍ത്താലില്‍ നിന്നും ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഹര്‍ത്താലിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ്‌സിപിഎം ജനങ്ങളുടെ യോജിപ്പ് ആഗ്രഹിക്കുന്നവര്‍ ഹര്‍ത്താലില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതക്ക് ആകാതമേല്‍പ്പിക്കുന്നതാണന്നും ഇത് ഇന്ത്യയുടെ ഭരണഘടന അന്തസത്തക്ക് നിഷേധമാണമെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.

sameeksha-malabarinews

കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഡിസംബര്‍ 16നു നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്ക്കു തന്നെ മാതൃകയാണ്. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല.

ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണത്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സര്‍വ്വരും മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിധ്വംസക രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ അണിനിരക്കണമെന്നും സിപിഐ എം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
സിപിഎമ്മിന് പുറമെ യൂത്ത് ലീഗും, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ ഭരണഘടന ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണിത്. ഇത് ഹിന്ദുക്കളുടെയോ മുസ്ലീങ്ങളുടെയോ, കൃസ്താനികളുടെയോ എതെങ്ങിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല. തിരക്കിട്ടുള്ള ഹര്‍ത്താല്‍ പ്രഖ്യാപനം ശത്രുതയുണ്ടാക്കുമെന്നും കാന്തപുരം വ്യക്തമാക്കി. ഒരു ഹര്‍ത്താലിന് സമയമായിട്ടില്ലെന്നും ഈ ഹര്‍ത്താലിനോട് യോജിപ്പില്ലെന്നും കാന്തപുരം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!