പൗരത്വ ഭേദഗതി നിയമം സംവിധായകന്‍ സക്കരിയ ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കും

പൗരത്വ ഭേദഗതിനിയമത്തിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിലും പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സംവിധായകന്‍ സക്കരിയ മുഹമ്മദ് വിട്ട് നില്‍ക്കും. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പടുത്തിയിരിക്കുന്നത്. ഇത്തവണ ദേശീയ അവാര്‍ഡ ലഭിച്ചിട്ടുള്ള സുഡാനി ഫ്രം നൈജീരയയുടെ സംവിധായകനാണ് സക്കരിയ.
ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുഹസിന്‍ പരാരിയും നിര്‍മ്മിതാക്കളായ ഷൈജു ഖാലിദും, സമീര്‍ താഹിറുമടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത്. നേരത്തെ മലയാള സിനിമാരംഗത്തുനിന്നും നടി പാര്‍വ്വതി മാത്രമാണ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത്. പൗരത്വ ഭേദഗതി നിയമത്തെ താന്‍ എതിര്‍ക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പാര്‍വ്വതി തിരുവോത്ത് വ്യക്തമാക്കിയിരുന്നു.

സക്കരിയ മുഹമ്മദിന്റെ ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളും വിട്ടുനില്‍ക്കും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •