പരപ്പനങ്ങാടി: പരപ്പനാട് സോക്കര്‍ ക്ലബിന്റെ പുതിയ സംരംഭമായ കിക്ക് ഫോര്‍ ഫ്യൂച്ചര്‍ എന്ന പരിപാടിയുടെ ഉല്‍ഘാടനം നടന്നു. പരപ്പനങ്ങാടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് അഡി.എസ്.ഐ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പത്തുവയസ്സിനും പതിനാല് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് കിക്ക് ഫോര്‍ ഫ്യൂച്ചര്‍ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കന്നത്.
ചടങ്ങില്‍ പരപ്പനാട് സോക്കര്‍ ക്ലബ് ഭാരവാഹികളായ അരവിന്ദന്‍, ഉണ്ണികൃഷ്ണന്‍, അഷ്‌റഫ്, ജസീല, വിനോദ് ,ഷഫീല്‍, മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




