Section

malabari-logo-mobile

അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി: ഇന്ത്യ ഉറ്റുനോക്കുന്നത് വാരണസിയെ

HIGHLIGHTS : ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലെ പതിനാറാം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍ പ്രദേശ്, ബീ...

parliment electionദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലെ പതിനാറാം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.

ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നരേന്ദ്രമോദിയും അരവിന്ദ് കെജിരിവാളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന വാരണസി തന്നെയാണ് എറ്റവും ശ്രദ്ധാകേന്ദ്രം, പതിനാറ് ലക്ഷം വോട്ടര്‍മാരാണ് വാരണസിയില്‍ നടക്കുന്ന ജനാധിപത്യയുദ്ധത്തില്‍ ആര് ജയിക്കുമെന്ന് തീരുമാനിക്കുക. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി അജയ് റായുും ശക്തമായി മത്സരരംഗത്തുണ്ട്

sameeksha-malabarinews

കനത്തസുരക്ഷസംവിധാനങ്ങളാണ് ഉത്തര്‍പ്രദേശ് പോലീസ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വാരണസിയിലെ ഹോട്ടലുകളില്‍ പുറത്ത് നിന്ന് ആളുകള്‍ക്ക് റൂം നല്‍കേണ്ടെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വന്‍ജനാവലിയെ രംഗത്തിറക്കി മോദിയും ജനങ്ങളുമായി സംവദിച്ച് കെജിരവാളും അവസാനഘട്ട പ്രചരണം ഇളക്കിമറിച്ചിട്ടുണ്ട്.
മൂന്നാംമുന്നണിയുടെ നേതാവായ മുലായംസിങ്ങ് ജനവിധി തേടുന്ന അസംഗഢിലും ഇന്നാണ് തിരഞ്ഞെടുപ്പ്. ഇന്ന്

ഏപ്രില്‍ ഏഴിന് തുടങ്ങി ഒമ്പത് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്് നടന്നത് 16ാം തിയ്യതിയാണ് ഫലപ്രഖ്യാപനമുണ്ടാവുക. ഇന്ന് വൈകീട്ട് ആറരമണിയോടെ വാര്‍ത്താചാനലുകള്‍ നടത്തിയഎക്‌സിറ്റി പോള്‍ ഫലങ്ങള്‍ പുറത്ത് വന്നുതുടങ്ങും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!