ചടുലമായ നൃത്ത ചുവടുവെപ്പുമായി ശ്രീശാന്ത് ഇനി റിയാലിറ്റിഷോയില്‍

09fir20-5_650_050914112913ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട വിവാദനായകന്‍ ശ്രീശാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ‘ജലക് ദിഖ്‌ലാജാ’ എന്ന പ്രമുഖ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ശ്രീ പങ്കെടുക്കാനെത്തുന്നതാണ് പുതിയ വാര്‍ത്ത. ഈ പിരപാടിക്ക് വേണ്ടി ഒരു പ്രൊമോഷന്‍ വീഡിയോയും ശ്രീ നേരത്തെ ചെയ്തിരുന്നു.

ഏതായാലും ക്രിക്കറ്റ് വിവാദം കൊണ്ടൊന്നും തന്നെ തകര്‍ക്കില്ലെന്ന ഒരു മുന്നറിയിപ്പു തന്നെയാണ് ശ്രീ ഇതിലൂടെ നല്‍കുന്നത്. കളേഴ്‌സ് ചാനലില്‍ ജൂണില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന പരിപാടിയില്‍ ബോളിവുഡ് താര സുന്ദരി മാധുരി ദീക്ഷിത്, സിനിമ നിര്‍മ്മാതാവ് കരണ്‍ ജോഹര്‍, കൊറിയോഗ്രാഫര്‍ റെമോ ഡിസൂസ തുടങ്ങിയവരടങ്ങിയ ജഡ്ജിംഗ്പാനലാണ്.

ഡാന്‍സ് റിയാലിറ്റിഷോയ്ക്കായി ശ്രീ കഠിനമായ പരിശീലനത്തിലാണെന്നാണ് ശ്രീയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

2013 ഐപിഎല്‍ മത്സരത്തിനിടയില്‍ വാതുവെപ്പ് നടത്തിയതിനാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

 

Share news
error: Content is protected !!
Scroll to Top