തേഞ്ഞിപ്പലം: ചേലേമ്പ്ര സ്പ്ന്നിംഗ് മില്ലിന് സമീപത്തെ പറമ്പില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ ആറുകിലോ കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വ്വാ ങ്ങാനായാണെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
നാട്ടുകാരുടെ സഹയത്തോടെയാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. തിരുവങ്ങാട് ക്ഷേത്രത്തിന്റെ കൈവശമുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇവിടേക്ക് ആളുകളൊന്നും സാധാരണയായി എത്തപ്പെടാറില്ല. ഈ ഭാഗത്ത് രാത്രികാലങ്ങളില്‍ പലരും വന്നുപോകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
പിടിച്ചെടുത്ത കഞ്ചാവ് ഇന്ന് വടകര നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും. തേഞ്ഞിപ്പലം അഡീഷണല്‍ എസ്‌ഐ സദാനന്ദന്‍, സിപിഓമാരാ. എംപി സന്തോഷ് പി ഷിഹാബുദ്ധീന്‍ എന്നവരുടെ നേതൃത്വത്തിലാണ് റെയ്ഡ നടന്നത്



