മലപ്പുറം: തിരൂവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയത സംഭവത്തെ തുടര്‍ന്ന സര്‍ക്കാര്‍ തുടങ്ങിയ ഓപ്പറേഷന്‍ കുബേര എന്ന ബ്ലേഡ് മാഫിയക്കെതിരെയുള്ള നീക്കത്തില്‍ മലപ്പുറം ജില്ലയില്‍ പിടിയിലായത് മുന്ന് പേര്‍ മലപ്പുറം, തിരൂര്‍, തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിരൂരങ്ങാടി ചന്തപ്പടി പാമ്പങ്ങാടന്‍ ഇബ്രാഹിംകുട്ടി(50), മേല്‍മുറി സ്വദേശി നാണാത്ത് ഉമ്മര്‍(58), തൃശ്ശൂര്‍ മതിലകം സ്വദേശി മുറിയം വീട്ടില്‍ ഉമ്മര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പുറമെ പൊന്നാനി ചമ്രവട്ടം ചാലക്കല്‍ ലാസറി(85) നെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പെരിന്തല്‍മണ്ണയില്‍ റെയിഡില്‍ മതിയായ രേഖകളീല്ലാതെ സൂക്ഷിച്ച പണം പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
റെയ്ഡില്‍ പണം , ബ്ലാങ്ക് ചെക്ക് ലീഫുകള്‍ മുദ്രപത്രങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ജില്ല പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് റെയിഡിന് നേതൃത്വം നല്‍കിയത്.
സംസ്ഥാനത്ത് ബ്ലേഡ് മാഫിയക്കെതിരെയുള്ള റെയ്ഡില്‍ 75 പേരാണ് അറസ്‌ററിലായത്



