പരപ്പനങ്ങാടി തഅലീമുല്‍ രജതജൂബിലി സമാപന ആഘോഷങ്ങള്‍ തുടങ്ങി

പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ തഅലീമുല്‍ വിദ്യഭ്യാസസ്ഥാപനങ്ങളുടെ ഒരു വര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ ആരംഭിച്ചു. നാലു ദിവസം നീണ്ടു നില്‍ക്കുന്ന നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച പരപ്പനങ്ങാടിയില്‍ മത്സ്യതൊഴിലാളികളെ അണിനിരത്തി തീരദേശസമ്മേളനം നടക്കും. ചൊവ്വാഴ്ച പൊതുസമ്മേളനം നടക്കും.

ബുധനാഴ്ച നടക്കുന്ന സെമിനാറില്‍ സംസ്‌കാരം പാരമ്പര്യം, പോരാട്ടം എന്ന വിഷയമാണ് അവതിരിപ്പിക്കുക.

പതിനഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ഇസ്ലാമിക പണ്ഡിതന്‍ എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുമെന്നും വാര്‍ത്താസമ്മേളനത്തില്‍ തഅലീമുല്‍ ഭാരവാഹികള്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top