Section

malabari-logo-mobile

വനിത കവര്‍പേജ്; ദിലീപിനെ പിന്തുണച്ചവര്‍ക്കും സോഷ്യല്‍ മീഡിയയുടെ പൊങ്കാല

HIGHLIGHTS : വനിത മാഗസിന്റെ കവര്‍പേജില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെയും കുടുംബത്തിന്റയും ചിത്രം നല്‍കിയ സംഭവത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമ...

വനിത മാഗസിന്റെ കവര്‍പേജില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെയും കുടുംബത്തിന്റയും ചിത്രം നല്‍കിയ സംഭവത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. ഇതിനിടെയാണ് ചില സിനിമാ പ്രവര്‍ത്തകര്‍ ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

സാമൂഹ്യരംഗത്തെ നിരവധി പേര്‍ വനിതയുടെ ഈ നിലപാടിനെതിരെ രംഗത്തെത്തി. കൂടാതെ ട്രോളര്‍മാരും വനിതയെ വെറുതെ വിടുന്നില്ല..

sameeksha-malabarinews

വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ..! ഇത്തരം ഐറണികള്‍ ഇനി സ്വപ്‌നങ്ങളില്‍ മാത്രം എന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ.അരുണ്‍കുമാറിന്റെ കുറിപ്പ് ഏറെ ചര്‍ച്ചയായി.
അരുണ്‍കുമാറിന്റെ കുറിപ്പിന് താഴെ വന്ന കമന്റും ഏറെ ശ്രദ്ധേയമായി…”വനിതയില്‍ നിന്ന് പ്രതീക്ഷിച്ചതാണ്, കുറച്ചു നാളായി ദിലീപ്, കാവ്യ, മീനാക്ഷി, മഹാലക്ഷ്മി എന്നും പറഞ്ഞു എന്നും features, കൊച്ചിനെ കുളിപ്പിച്ച്, താരാട്ടു, dance അങ്ങനെ ഒക്കെ, ദിവസക്കൂലി ആണേ, അതാ…” എന്ന് മനോരമയേയും വനിതയേയും കളിയാക്കുന്ന കമന്റിന് നൂറ് കണിക്കന് ലൈക്കാണ് ലഭിച്ചത്. ദിലീപിനേക്കാള്‍ വനിതയാണ് വിചാരണ ചെയ്യപ്പെടുന്നത്. സഹപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഒരാളെ സ്ത്രീകള്‍ക്ക് വേണ്ടി എന്ന് പറയുന്ന ഒരു മാധ്യമം വെള്ളപൂശുന്നുവെന്ന ആക്ഷേപമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.

കൂടാതെ ട്രോളര്‍മാരാകട്ടെ ഗോവിന്ദച്ചാമിയുടെയും, ബാഹുബലിയിലെ കാലകേയന്റേയും ഫോട്ടോ വനിതയുടെ കവര്‍ പേജാക്കിയാണ് ട്രോളുന്നത്.

എന്നാല്‍ വിമര്‍ശനം രൂക്ഷമായപ്പോള്‍ വനിതയേയും, ദിലീപിനെയും പിന്തുണച്ച് നടി സാന്ദ്രതോമസും, സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തി.

മാമാട്ടിയെന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ഈ ചിത്രത്തില്‍ കാണാനാവുന്നുള്ളൂയെന്നായിരുന്നു സാന്ദ്ര തോമസിന്റെ ഫേസ്ബുക്കിലെ കുറിപ്പ്.
”നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നായിരുന്നു സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.

സാന്ദ്രയുടെ പോസ്റ്റിനെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും രംഗത്ത് എത്തി. തനിക്കീ ചിത്രത്തില്‍ സിനിമാലോകം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ ക്രിമിനല്‍ ഗൂഢാലോചന നടത്തി അത് പ്രാവര്‍ത്തികമാക്കിയ ഒരു ക്രിമിനലിനെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഒപ്പം ഈ ചിത്രം കാണുമ്പോള്‍ ‘കനല്‍വഴികള്‍ താണ്ടി’യെന്ന മട്ടിലുള്ള അയാളുടെ ജീവചരിത്രം വായിക്കുമ്പോള്‍ നെഞ്ച് പൊള്ളുന്ന മറ്റൊരു പെണ്‍കുട്ടിയേയും കാണാന്‍ പറ്റുന്നുണ്ടെന്നായിരുന്നു ദീപ നിശാന്ത് കമന്റായി എഴുതി. കുഞ്ഞിനെ ആരാണ് പറഞ്ഞതെന്നും സാന്ദ്ര കുഞ്ഞിനെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.
സംവിധായകന്‍ അരുണ്‍ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ വനിതയുടെ കവര്‍പേജ് പങ്കുവെക്കുയും ലൗവ് റിയാക്ഷന്‍ നല്‍കിയുമാണ് ദിലീപിനെ പിന്തുണച്ചത്.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടുക തന്നെ വേണം. അതിന് അതുചെയ്ത ആളിനെയാണ് കണ്ടെത്തേണ്ടത് എന്നായിരുന്നു വിമര്‍ശനത്തിനെതിരെ അരുണ്‍ഗോപിയുടെ കമന്റ്.

അരുണ്‍ ഗോപിയുടെ കുറിപ്പിന് താഴെ ശരണ്യാ രാജിന്റെ കമന്റും ഏറെ ശ്രദ്ധേയമായി.

അരുണ്‍ഗോപി എന്ന ഫിലിം മേക്കറിന് ദിലീപ് എന്ന നടനോടുള്ള സൗഹൃദത്തെ വിശദീകരണത്തിന്റെ ആവശ്യമില്ലാതെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.. അതുകൊണ്ട് പോസ്റ്റ് സര്‍ക്കാസ്റ്റിക് അല്ലെന്ന് വ്യക്തമാണ്…
പിന്നെ പോസ്റ്റില്‍ കുഞ്ഞിന്റെ മുഖം മാത്രം നോക്കി മനസലിയണം എന്നാണെങ്കില്‍ , ഇത് വൈകാരികമായി കാണപ്പെടേണ്ട വിഷയമേ അല്ലാത്തത് കൊണ്ട് പൂര്‍ണമായും തള്ളേണ്ട കാഴ്ചപ്പാടാണ്… ഈ പ്രായത്തില്‍ ഉള്ള ആരുടെ കുഞ്ഞിനുമുള്ള അതേ ഓമനത്തം ആ കുട്ടിയ്ക്കുമുണ്ട്.. Nothing unusual …പിന്നെ സൗഹൃദത്തിന് പുറത്ത് ഒരു സ്ത്രീ ആക്രമിക്കപ്പെടുക , അതിനുള്ള പദ്ധതികള്‍ പ്ലാന്‍ ചെയുക എന്നിവയൊക്കെ ചെയ്ത ക്രിമിനലിനെ തള്ളാന്‍ അതൊരു സുഹൃത്താണെങ്കില്‍ ചെറിയ ഉറപ്പൊന്നും പോര.. ! ( നമ്മുടെ അമ്മയ്‌ക്കോ പെങ്ങള്‍ക്കോ വന്നാലേ പഠിക്കു എന്ന ക്ലീഷേകള്‍ എല്ലാം പൂര്‍ണമായും മാറ്റിനിര്‍ത്തികൊണ്ട് തന്നെ ) അരുണ്‍ ഗോപി അങ്ങനൊരാളാവാന്‍ കുറച്ചുകൂടെ വളരേണ്ടിയിരിക്കുന്നു…. !

 

 

 

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!