ബിഇഎംഎച്ച്എസ് സ്‌കൂളില്‍ എസ്.പി.സി ക്രിസ്തുമസ് -ന്യൂയര്‍ ക്യാമ്പ്

പരപ്പങ്ങാടി: ബി.ഇ.എം എച്ച് എസ് എസ് പരപ്പനങ്ങാടി സ്‌ക്കൂള്‍ എസ്പിസി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) ക്രിസ്തുമസ് ന്യൂയര്‍ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് സിഐ ഹണി .കെ. ദാസ് നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍ അധ്യക്ഷനായ ചടങ്ങില്‍ റവ. ഡി.എന്‍. ഡെറ്റി അച്ചന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

പ്രിന്‍സിപ്പാള്‍ ബിന്ദ്യമേരി ജോണ്‍, റിയോണ്‍ ,ജോര്‍ജ് കെ. തോമസ് ,ലോക്കല്‍ മാനേജര്‍ ഫിറോസ് ഖാന്‍ വൈസ് പ്രസിദ്ധന്റ് എന്നിവര്‍ സംസാരിച്ചു. റെനറ്റ് ഷെറീന സെല്‍ വരാജ് സ്വാഗതവും ഫൈസല്‍ (കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ പരപ്പനങ്ങാടി) നന്ദിയും പറഞ്ഞു.

ബി ഇ എം എസ് എസ് പരപ്പനങ്ങാടി അധ്യാപകര്‍ ആലപിച്ച സ്വാഗത ഗാനത്തോടെ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.

Share news
error: Content is protected !!
Scroll to Top