വള്ളിക്കുന്നില്‍ വീട്ടമ്മയെ ശല്യം ചെയ്ത അധ്യാപകന്‍ പിടിയില്‍

വള്ളിക്കുന്ന്: വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാളെ ഭാര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രജീഷ് ഉണ്ണിയെയാണ് തന്ത്രപൂര്‍വം വിളിച്ചുവരുത്തി പിടികൂടിയത്.

ഇയാള്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്വകാര്യ സ്‌കൂളിലെ കായികാധ്യാപകനാണ് ഇയാള്‍.

Related Articles