താനൂരില്‍ മദ്യവുമായി യുവാവ് പിടിയില്‍

താനൂർ : കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് സമീപം 13കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയിലായി. തയ്യാല വെങ്ങാട്ടമ്പലത്തിന് സമീപം തിരുനിലത്ത് നിഖിലേഷാ(27)ണ് താനൂർ പൊലീസ് പിടിയിലായത്.
കാട്ടിലങ്ങാടിയിലും, പരിസരങ്ങളിലും വ്യാജമദ്യ വിൽപന നടന്നു വരുന്നതായി നാട്ടുകാർ പലതവണയായി പരാതിപ്പെട്ടിരുന്നു. മാത്രമല്ല സ്കൂളിലെ ടാപ്പുകളും, മൂത്രപ്പുയിലെ ക്ലോസറ്റുകൾ എന്നിവ തകർക്കലും ഇവിടെ പതിവാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനിടയിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു

Related Articles