ഗാന്ധി ജയന്തി വാരാഘോഷത്തിന് ഇന്ന് തുടക്കം:പ്രളയാനന്തര പുന:സ്ഥാപനത്തിന് ഊന്നല്‍ 

ഗാന്ധി ജയന്തി വാരാഘോഷത്തിന് ജില്ലയില്‍ ഇന്ന്ഒക്‌ടോബര്‍ 2ന്‌
തുടക്കമാവും. വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ഈ വര്‍ഷം നടത്തുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പുന:സ്ഥാപനത്തിനും ഊന്നല്‍ നല്‍കിയാണ് ഇത്തവണ വാരാചരണം. പ്രളയത്തില്‍ നിന്ന് മാനസികവും ശാരീരികവുമായ മുക്തി നേടുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടപ്പാക്കും.
ജില്ലാ തല ഉദ്ഘാടനം തിരുനാവായ എം.ഇ.എസ്.സെന്‍ട്രല്‍      സ്‌കൂളില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ. നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി (ഒക്‌ടോബര്‍ 2) രാവിലെ 8.30 ന് തിരുനാവായ ഗാന്ധി സ്തൂപത്തില്‍  പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും നടക്കും. ഇതിനോടനുബന്ധിച്ച് തിരുനാനവായ ടൗണില്‍ വിളംബരജാഥ നടത്തും. ജില്ലാകലക്ടര്‍ അമിത് മീണ, അസി.കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ് ജനപ്രതിനവിധികള്‍,  സാസ്‌കാരിക നായകന്‍മാര്‍, വിദ്യാര്‍ഥികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാര്‍ ഓഫീസുകളിലും  പൊതുസ്ഥലങ്ങളിലും  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഉച്ചക്ക് 2.30 ന് നെടുങ്കയം ട്രൈബല്‍ സ്‌കൂളില്‍ പട്ടികവര്‍ഗ്ഗ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രളയാനന്തര മാനസിക പ്രശ്‌നങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് സെമിനാറും ചര്‍ച്ചയും കൗണ്‍സിലിംഗ് എന്നിവ നടത്തും. വിമുക്തി,എക്‌സെസ്, തുടങ്ങിയ വകുപ്പുകളും പരിപാടിയുമായി സഹകരിക്കും.
റോഡിലെ കുഴികള്‍ നികത്തും
ഗാന്ധി വാരാഘോഷത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ആസൂത്രണം ചെയ്ത്. പ്രധാന പരിപാടികളില്‍ ഒന്നാണ് റോഡിലെ കുഴിനികത്തുന്നത്. റോഡരികിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും വാരാഘോഷത്തില്‍ എടുത്ത് മാറ്റും. ഓവുചാലുകള്‍ വൃത്തിയാക്കുക, റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണുകള്‍ മാറ്റുക, ഗതാഗതത്തിന് തടസ്സമായ മരച്ചിലകളും കുറ്റിക്കാടുകളും നീക്കം ചെയ്യുക,  സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കുക, കലുങ്കുകള്‍ക്ക് ചായം പൂശുക എന്നിയും ഇതോടൊപ്പം ചെയ്യുന്നുണ്ട്.
രേഖകള്‍ വീണ്ടെടുക്കാന്‍ അദാലത്ത്
പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഒക്‌ടോബര്‍ ആറിന് കലക്ടറേറ്റില്‍ ജില്ലാതല അദാലത്ത് നടത്തും. ജില്ലാ ഭരണകൂടവും കേരള സ്റ്റേറ്റ് ഐടി മിഷനും ചേര്‍ന്നാണ്  അദാലത്ത് നടത്തുന്നത്. 10.30 മുതല്‍ അഞ്ച് വരെയാണ് അദാലത്ത്.
‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’: ക്യാംപയ്‌ന് തുടക്കമാവും
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമെന്ന് സത്യവാങ്മൂലം വാങ്ങുന്ന ക്യാംപയ്‌ന് ഗാന്ധി വാരാഘോഷത്തില്‍ തുടക്കമാവും. മാതൃകാ പ്രവര്‍ത്തനമെന്ന രീതിയില്‍ തദ്ദേശസ്ഥാപനങ്ങളിലെ മുഴുവന്‍ ജനപ്രതിനിധികളില്‍ നിന്നും ആദ്യം സത്യവാങ്മൂലം വാങ്ങും. ഇതിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ 2) രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തില്‍ നടക്കും. മുഴുവന്‍ ജില്ലാ പഞ്ചായത്ത് ജന മാലിന്യം വലിച്ചെറിയുന്നില്ലെന്നും ഉറവിടത്തില്‍ സംസരിക്കുമെന്നുമുള്ള സത്യവാങ്മൂലമാണ് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ക്യാംപയ്‌നില്‍ വാങ്ങിക്കുക.മുഴുവന്‍ തദ്ദേശ സ്വാപന പ്രതിനിധികളില്‍ നിന്ന് സത്യവാങ് വാങ്ങിയതിന് ശേഷം വിശിഷ്ടവ്യക്തികളില്‍ നിന്ന് തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് സത്യവാങ് വാങ്ങി മുഴുവന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

Related Articles